ചൊക്ലി:(www.panoornews.in) കൊല്ലത്ത് ഷോക്കേറ്റ് മരിച്ച സ്കൂൾ വിദ്യാർത്ഥി മിഥുനിൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി ഭാരത് സകൗട്ട് ആൻ്റ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ചൊക്ലി ലോക്കൽ അസോസിയേഷൻ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ശേഖരിച്ച മിഥുൻ കുടുംബ സഹായ നിധി ചോതാവൂർ ഹയർ സെക്കണ്ടറിയിൽ വച്ച് തലശ്ശേരി ജില്ലാ ഹെഡ് ക്വാർട്ടേസ് കമ്മിഷണർ പി. ബിജോയ്ക്ക് കൈമാറി.


ചൊക്ലി എ.ഇ.ഒ കെ. എ.ബാബുരാജ് ആണ് 30,000 രൂപ കൈമാറിയത്.ചൊക്ലി ലോക്കൽ അസോസിയേഷൻ സെക്രട്ടറി അർജുൻ അധ്യക്ഷത വഹിച്ചു.
Bharat Scouts and Guides Chokli Local Association extends a helping hand to the family of school student Mithun, who died of shock in Kollam; Rs. 30,000 handed over
